വീട്ടു മുറ്റത്ത് നിന്ന് രാജ വെമ്പാലയെ പിടികൂടി

ഇന്നു വൈകീട്ട് നാലു മണിയോടെയാണ് ഷാജിയുടെ വീട്ടു മുറ്റത്തെ മുള്ളാത്തയുടെ ചുവട്ടില്‍ വട്ടമിട്ടിരിക്കുന്ന നിലയില്‍ രാജവെമ്പാലയെ കണ്ടെത്തിയത്.

Update: 2019-07-30 13:32 GMT

കേളകം: അടക്കാത്തോട് നാരങ്ങാത്തട്ടിലെ കാലായില്‍ ഷാജിയുടെ വീട്ടുമുറ്റത്ത് നിന്ന്‌ കൂറ്റന്‍ രാജവെമ്പാലയെ പിടികൂടി.ഇന്നു വൈകീട്ട് നാലു മണിയോടെയാണ് ഷാജിയുടെ വീട്ടു മുറ്റത്തെ മുള്ളാത്തയുടെ ചുവട്ടില്‍ വട്ടമിട്ടിരിക്കുന്ന നിലയില്‍ രാജവെംബാലയെ കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് വനപാലകരെത്തിയാണു പാമ്പിനെ പിടികൂടിയത്.പിടിക്കൂടിയ രാജ വെംബാലക്ക് നാലു മീറ്ററിലധികം നീളമുണ്ട്. പാമ്പിനെ കാണാന്‍ നിരവധി പേരാണ് എത്തിയത്.

Tags:    

Similar News