റോഡരികില്‍ പ്രസവിച്ച അതിഥി തൊഴിലാളി യുവതിക്ക് ആശ്രയമായി കിംസ് അല്‍ശിഫ

ശനിയാഴ്ച രാത്രിയാണ് തൂത എടായിക്കളില്‍ ജോലി തേടി വന്ന അസം സ്വദേശിനിയായ യുവതിക്ക് പ്രസവ വേദന അനുഭവപ്പെടുകയും വഴിയരികില്‍ പ്രസവിക്കുകയും ചെയ്തത്.

Update: 2020-05-18 15:22 GMT

പെരിന്തല്‍മണ്ണ: ലോക്ക് ഡൗണ്‍ കാരണം കൃത്യ സമയത്ത് ചികിത്സ ലഭിക്കാതെ റോഡരികില്‍ പ്രസവിച്ച അസം സ്വദേശിനിക്ക് ആശ്രയമായി പൊതു പ്രവര്‍ത്തകരും കിംസ് അല്‍ശിഫ ആശുപത്രിയും.ശനിയാഴ്ച രാത്രിയാണ് തൂത എടായിക്കളില്‍ ജോലി തേടി വന്ന അസം സ്വദേശിനിയായ യുവതിക്ക് പ്രസവ വേദന അനുഭവപ്പെടുകയും വഴിയരികില്‍ പ്രസവിക്കുകയും ചെയ്തത്.
 

തുടര്‍ന്ന് നാട്ടുകാര്‍ പൊതുപ്രവര്‍ത്തകനായ നാസര്‍ തൂതയെ വിവരം അറിയിക്കുകയും ആംബുലന്‍സ് ഏര്‍പ്പെടുത്തി ഉടന്‍ തന്നെ കിംസ് അല്‍ശിഫ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ എത്തിക്കുകയുമായിരുന്നു. തുടര്‍ന്ന് ഗൈനക്കോളജിസ്റ്റ് ഡോ. വത്സ ബി ജോര്‍ജ്ജിന്റെയും, നിയോനാറ്റോളജിസ്റ്റ് ഡോ. മൊയ്തീന്‍ ബാബു എന്നിവരുടെ നേതൃത്വത്തില്‍ വിദഗ്ദ്ധ ചികിത്സ നല്‍കുകയും ചെയ്തു. സംഭവം കിംസ് അല്‍ ശിഫ വൈസ് ചെയര്‍മാന്‍ ഡോ. പി ഉണ്ണീന്റെ ശ്രദ്ധയില്‍പെട്ടതോടെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന അമ്മയുടെയും കുഞ്ഞിന്റെയും മുഴുവന്‍ ചികിത്സയും സൗജന്യമാക്കുകയും ചെയ്തു. പൂര്‍ണ്ണ ആരോഗ്യവതിയായ അമ്മയെയും ആണ്‍ കുഞ്ഞിനേയും തിങ്കളാഴ്ച്ച വൈകിട്ടോടെ ഡിസ്ചാര്‍ജ്ജ് ചെയ്തു. 

Tags:    

Similar News