കണ്ണമ്പ്രയില്‍ വ്യവസായ ക്ലസ്റ്ററിനു വേണ്ടി സ്ഥലമേറ്റെടുക്കാന്‍ കിഫ്ബി 346 കോടി കൈമാറി

Update: 2021-01-12 14:40 GMT

തിരുവനന്തപുരം: കണ്ണമ്പ്രയില്‍ വ്യവസായ ക്ലസ്റ്ററിനു വേണ്ടിയുള്ള ആദ്യഘട്ട സ്ഥലമേറ്റടുക്കലിന് 346 കോടി രൂപ കിഫ്ബി കൈമാറി. കൊച്ചി- ബംഗലുരു വ്യവസായ ഇടനാഴിയുടെ ഭാഗമായ പദ്ധതിക്ക് വേണ്ടിയുള്ള സ്ഥലമേറ്റെടുക്കനാണ് പണം കൈമാറിയത്.

ഒമ്പത് മെഗാ വ്യവസായ ക്ലസറ്ററുകളാണ് കൊച്ചി-ബംഗളുരു വ്യവസായ ഇടനാഴിയില്‍ വിഭാവനം ചെയ്തിരിക്കുന്നത്. ഭക്ഷ്യ വ്യവസായം, ലഘു എന്‍ജിനീയറിങ് വ്യവസായം, രത്‌ന ആഭരണ ക്ലസ്റ്ററുകള്‍, പ്ലാസ്റ്റിക്, ഇവേസ്റ്റ്, ഖരമാലിന്യ റീസൈക്ലിങ്, ഓയില്‍ ആന്‍ഡ് ഗ്യാസ്, ഇലക്ട്രോണിക്‌സ്, ഐടി, ലോജിസ്റ്റിക്‌സ്, ഓട്ടോമോട്ടീവ് എന്നിങ്ങനെ 9 ക്ലസ്റ്ററുകള്‍ ഉള്‍പ്പെടുന്നു. പദ്ധതി പൂര്‍ത്തിയാകുന്നതോടെ കൊച്ചി, പാലക്കാട് മേഖല ദക്ഷിണേന്ത്യയിലെ പ്രധാന മാനുഫാക്ചറിങ് ഹബ് ആയി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരിട്ടും അല്ലാതെയുമുള്ള ആയിരക്കണക്കിന് തൊഴിലവസരങ്ങളാണ് പദ്ധതി വഴി ഉണ്ടാവുകയെന്നും കരുതുന്നു.

കണ്ണൂര്‍, പാലക്കാട് ജില്ലകളിലായി 12,710 കോടി രൂപയുടെ വ്യവസായ അടിസ്ഥാന സൗകര്യങ്ങളുടെ വികസന പദ്ധതിക്കാണ് കിഫ്ബി അനുമതി നല്‍കിയിരിക്കുന്നത്. കെബിഐസിയുടെ പദ്ധതിക്കായി പാലക്കാട് കണ്ണമ്പ്രയില്‍ 470 ഏക്കര്‍ സ്ഥലമാണ് ഏറ്റെടുക്കുന്നത്. ഇതിന്റെ ആദ്യഘട്ടമായി 292.89 ഏക്കര്‍ ഏറ്റെടുക്കുന്നതിനായാണ് 346 കോടി രൂപ കിഫ്ബി കൈമാറിയത്.

പാലക്കാട് ജില്ലയിലെ തന്നെ ഒഴലപ്പതി, പുതുശേരി എന്നിവിടങ്ങളില്‍ 1,038 കോടി രൂപ ചെലവില്‍ 1,351 ഏക്കര്‍ ഭൂമി കൂടി കെബിഐസി പദ്ധതിക്കുവേണ്ടി ഏറ്റെടുക്കാനും കിഫ്ബി അനുമതി നല്‍കിയിട്ടുണ്ട്.

Tags:    

Similar News