കിഫ്ബി വായ്പകള്‍ കേരളത്തെ അനന്തമായ കടക്കെണിയിലേക്ക് തള്ളിവിടും

Update: 2020-11-30 09:38 GMT

തിരൂര്‍: ഉയര്‍ന്ന പലിശക്ക് സംസ്ഥാന സര്‍ക്കാര്‍ വായ്പയെടുക്കുന്ന കിഫ്ബി പദ്ധതികള്‍ കേരളത്തെ അനന്തമായ കടക്കെണിയിലേക്ക് തള്ളിവിടും എന്ന് വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ തിരൂര്‍ രൂപീകരണയോഗം അഭിപ്രായപ്പെട്ടു. സര്‍ക്കാരിനും ജനങ്ങള്‍ക്കും തീര്‍ത്താല്‍ തീരാത്ത ദുരിതങ്ങള്‍ സമ്മാനിക്കുന്ന ഈ വായ്പയെടുകല്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു അബ്ദുറഹ്മാന്‍ പൊന്നാനി പതാക ഉയര്‍ത്തിയതോടെ ആരംഭിച്ച യോഗം ഡോക്ടര്‍ മഠത്തില്‍ ബഷീര്‍ ഉദ്ഘാടനം ചെയ്തു സന്തോഷ് നാലുപുരകല്‍ അധ്യക്ഷതവഹിച്ചു ഹനീഫ കല്‍പ്പകഞ്ചേരി നാസര്‍ കൊടക്കല്‍ സംസാരിച്ചു തിരൂര്‍ മണ്ഡലം ഭാരവാഹികളായി സി പി സിദ്ദിഖ് പ്രസിഡണ്ട് ഷംസുദ്ദീന്‍ കല്പകഞ്ചേരി ജനറല്‍ സെക്രട്ടറി നാസര്‍ പരിയാപുരം ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.




Similar News