വിഴിഞ്ഞത്ത് വൃക്ക വില്‍ക്കാന്‍ വിസമ്മതിച്ച ഭാര്യയെ മര്‍ദ്ദിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

Update: 2021-11-26 10:58 GMT

തിരുവനന്തപുരം: വൃക്ക വില്‍ക്കാന്‍ വിസമ്മതിച്ച ഭാര്യയെ മര്‍ദ്ദിച്ച ഭര്‍ത്താവിനെ പോലിസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി കോട്ടപ്പുറം സാജനെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. ഭാര്യ സുജയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. ഭാര്യയെയും കുട്ടികളെയും മര്‍ദ്ദിച്ചതിനാണ് സാജനെ അറസ്റ്റ് ചെയ്തത്.

വൃക്ക വില്‍ക്കാന്‍ വിസമ്മിതിച്ചതിനാണ് സാജന്‍, സുജയെ മര്‍ദ്ദിച്ചത്. വിഴിഞ്ഞത്ത് വ്യാപകമായി വൃക്ക റാക്കറ്റ് പ്രവര്‍ക്കുന്ന വാര്‍ത്ത നേരത്തെ പുറത്ത് വന്നിരുന്നു.