വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയെത്തുടര്‍ന്ന് രോഗി മരിച്ച സംഭവം; ഡോക്ടര്‍മാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

Update: 2022-08-13 07:12 GMT

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് രോഗി മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. അച്ചടക്ക നടപടി സ്വീകരിക്കണമെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. നെഫ്രോളജി, യൂറോളി മേധാവിമാരായ ഡോ.ജേക്കബ് ജോര്‍ജിന്റേയും ഡോ. എസ്. വാസുദേവന്റേയും സസ്‌പെന്‍ഷനാണ് പിന്‍വലിച്ചത്.

രോഗി മരിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ആശാ തോമസിനെ ചുമതലപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് ഈ റിപോര്‍ട്ട് ആരോഗ്യമന്ത്രിക്ക് സമര്‍പ്പിച്ചത്. ഡോക്ടര്‍മാരെ സര്‍വീസില്‍ തിരിച്ചെടുത്ത് അച്ചടക്ക നടപടി സ്വീകരിക്കണമെന്നാണ് അന്വേഷണ റിപോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. തുടര്‍നടപടി ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന് തീരുമാനിക്കാമെന്നും റിപോര്‍ട്ടില്‍ പറയുന്നുണ്ട്. ജൂണ്‍ 20നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് രോഗി മരിച്ചത്. വകുപ്പുകളുടെ ഏകോപനത്തിലുണ്ടായ വീഴ്ചയാണ് മരണത്തിന് കാരണമെന്നാണ് അന്വേഷണ റിപോര്‍ട്ടില്‍ പറയുന്നത്.

Tags: