മുഖംമൂടി സംഘം തട്ടിക്കൊണ്ടുപോയ സംവിധായകന്‍ നിഷാദ് ഹസനെ കണ്ടെത്തി

Update: 2019-08-08 03:24 GMT

തൃശ്ശൂര്‍:മുഖംമൂടി സംഘം തട്ടിക്കൊണ്ടുപോയ യുവസംവിധായകന്‍ നിഷാദ് ഹസനെ കണ്ടെത്തി. ഇദ്ദേഹത്തെ തൃശൂര്‍ കൊടകരയില്‍ നിന്നാണ് പോലിസ് കണ്ടെത്തിയത്. നിഷാദ് ഇപ്പോള്‍ ആശുപത്രിയില്‍ ചികില്‍സയിലാണെന്ന് പോലിസ് അറിയിച്ചു. തട്ടിക്കൊണ്ടുപോയെന്ന പരാതിയിലെ നിജസ്ഥിതി പോലിസ് അന്വേഷിക്കുകയാണ്.

ഭാര്യക്കൊപ്പം കാറില്‍ പോവുകയായിരുന്ന നിഷാദ് ഹസനെ തൃശ്ശൂര്‍ പാവറട്ടിയില്‍ വച്ച് ബുധനാഴ്ചയാണ് ഒരു സംഘം തട്ടിക്കൊണ്ടുപോയത്. മുഖംമൂടി ധരിച്ചവരാണ് വാഹനം തടഞ്ഞതും നിഷാദിനെ ബലം പ്രയോഗിച്ചു കൊണ്ടുപോയതുമെന്ന് ഭാര്യ പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ആക്രമണത്തിനിടെ നിഷാദ് ഹസന്റെ ഭാര്യയ്ക്ക് മര്‍ദ്ദനമേറ്റിരുന്നു. ഇവര്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.

വിപ്ലവം ജയിക്കാനുള്ളതാണ് എന്ന സിനിമയുടെ സംവിധായകനാണ് നിഷാദ് ഹസന്‍. വിപ്ലവം ജയിക്കാനുള്ളതാണ് എന്ന സിനിമയുടെ മുന്‍ നിര്‍മാതാവ് സി ആര്‍ രണ ദേവിനെയാണ് സംശയമെന്ന് ഭാര്യ പ്രതീക്ഷ പറഞ്ഞു.