ന്യൂഡല്‍ഹി: ഡല്‍ഹി മദന്‍പൂര്‍ ഖാദറില്‍ വീടുകളും സ്ഥാപനങ്ങളും ഒഴിപ്പിക്കാനെത്തിയ മുനിസിപ്പല്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥരെ തടഞ്ഞ എഎപി എംഎല്‍എ അമാനത്തുള്ള ഖാന് രണ്ടാം ദിവസം ജാമ്യം. ഡല്‍ഹി സാകേത് കോടതിയാണ് ജാമ്യം നല്‍കിയത്.
കയ്യേറ്റഭൂമി ഒഴിപ്പിക്കാനെന്ന പേരിലാണ് പോലിസ് സഹായത്തോടെ തദ്ദേശ അധികൃതര്‍ ഒഴിപ്പിക്കാനെത്തിയത്. മുസ് ലിം സമൂഹത്തെ ലക്ഷ്യമിട്ടാണ് ഉദ്യോഗസ്ഥര്‍ എത്തിയതെന്ന ആരോപണം വ്യാപകമായി ഉയര്‍ന്നിട്ടുണ്ട്. ഈ സര്‍ക്കാര്‍ നീക്കത്തിനെതിരേയാണ് അമാനുള്ളഖാന്‍ പ്രതിഷേധിച്ചത്. കലാപം, സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ തടയല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ ഒഴിപ്പിക്കാനെത്തിയപ്പോഴാണ് എഎപി പ്രവര്‍ത്തകരും എംഎല്‍എയും പ്രതിഷേധമുയര്‍ത്തിയത്. പാവപ്പെട്ടവരുടെ വീടുകളാണ് തദ്ദേശ അധികൃതര്‍ തകര്‍ക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.