ഹിമാചല്‍ നിയമസഭാ മന്ദിരത്തിന്റെ മതിലില്‍ ഖാലിസ്ഥാന്‍ പതാക; അന്വേഷണം പ്രഖ്യാപിച്ചു

Update: 2022-05-08 06:25 GMT

ധര്‍മശാല: ഹിമാചല്‍പ്രദേശ് നിയമസഭാ മന്ദിരത്തിന്റെ മതിലില്‍ ഖാലിസ്ഥാന്‍ പതാക കണ്ടെത്തിയ സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.

അന്വേഷണം നടത്താന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും കുറ്റവാളികള്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി ജെയ്‌റാം താകൂര്‍ പറഞ്ഞു. 

'ഇരുട്ടിന്റെ മറവില്‍ ധര്‍മ്മശാല നിയസഭാ സമുച്ചയത്തിന്റെ മതിലില്‍ ഖാലിസ്ഥാന്‍ പതാക ഉയര്‍ത്തിയ ഭീരുത്വം നിറഞ്ഞ സംഭവത്തെ ഞാന്‍ അപലപിക്കുന്നു. ശീതകാല സമ്മേളനം മാത്രമാണ് ഇവിടെ നടക്കുന്നത്, അതിനാല്‍ ആ സമയത്ത് മാത്രമേ കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ആവശ്യമുള്ളൂ'- താകൂര്‍ ട്വീറ്റ് ചെയ്തു. 

'ഇത് മുതലെടുത്താണ് ഈ ഭീരുത്വം നിറഞ്ഞ സംഭവം നടത്തിയത്, പക്ഷേ ഞങ്ങള്‍ ഇത് വെച്ചുപൊറുപ്പിക്കില്ല, ഈ സംഭവം ഉടന്‍ അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും, ധൈര്യമുണ്ടെങ്കില്‍ രാത്രിയുടെ ഇരുട്ടിലല്ല, പകലിന്റെ വെളിച്ചത്തില്‍ പുറത്തു വരൂ എന്നു ഞാന്‍ അവരോട് പറയാന്‍ ആഗ്രഹിക്കുന്നു.-മുഖ്യമന്ത്രി വെല്ലുവിളിച്ചു. 

Tags: