അഴിമതിക്കേസില്‍ പ്രതിയായ ഖാദി ബോര്‍ഡ് സെക്രട്ടറിയുടെ ശമ്പളം 1.72 ലക്ഷം; നടപടി ഇ പി ജയരാജന്റെ ശുപാര്‍ശയില്‍

Update: 2021-01-07 15:08 GMT

തിരുവനന്തപുരം: ഖാദി ബോര്‍ഡ് സെക്രട്ടറി കെ എ രതീഷിന്റെ ശമ്പളം 1.72 ലക്ഷമായി വര്‍ധിപ്പിച്ചു. മന്ത്രി ഇ പി ജയരാജന്റെ ശുപാര്‍ശയിലാണ് ശമ്പളം വര്‍ധിപ്പിച്ചത്. രതീഷിന്റെ മുന്‍കാല പ്രവൃത്തിപരിചയം കണക്കിലെടുത്ത് ശമ്പളം കൂട്ടണമെന്നായിരുന്നു ജയരാജന്റെ ശുപാര്‍ശ. നേരത്തെ ഇതേ തസ്തികയില്‍ ജോലി ചെയ്തിരുന്നയാള്‍ക്ക് 80000 രൂപായാണ് ശമ്പളമായി നല്‍കിയിരുന്നത്.

മൂന്നു ലക്ഷം പ്രതിമാസം ശമ്പളം വേണമെന്നായിരുന്നു രതീഷിന്റെ ആവശ്യം. വ്യവസായ മന്ത്രിയുടെ ഓഫിസില്‍ ചേര്‍ന്ന ഖാദി ബോര്‍ഡ് യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. എങ്കിലും മൂന്നു ലക്ഷം രൂപയെന്ന ആവശ്യം യോഗം അംഗീകരിച്ചില്ല.

മുമ്പ് ജോലി ചെയ്ത കശുവണ്ടി ബോര്‍ഡില്‍ കശുവണ്ടി ഇറക്കുമതി ചെയ്ത് 500 കോടിയുടെ അഴിമതി നടത്തിയ കേസില്‍ പ്രതിയാണ് രതീഷ്. ഇതില്‍ സി.ബി.ഐ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

Tags:    

Similar News