താനൂര്‍: പ്രമുഖ മുസ്ലിം ലീഗ് നേതാവും ചന്ദ്രിക മുന്‍ സഹ പ്രത്രാധിപരും എംഎസ്എഫ് സ്ഥാപക സെക്രട്ടറിയുമായിരുന്ന താനൂരിലെ പരേതനായ എ എം കുഞ്ഞിബാവയുടെ ഭാര്യ ചെറിയമാക്കാനകത്ത് ഖദീജാബീവി (82) നിര്യാതയായി.
കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ചന്ദ്രിക മുന്‍ പത്രാധിപര്‍ സി കെ താനുരിന്റെ സഹോദരിയാണ്. .
മക്കള്‍: എ എം. ഹുസൈന്‍, എ എം നാസര്‍ (കെ എന്‍. എം. താനൂര്‍ പ്രസിഡന്റ് ), എ എം മുനീര്‍ (ഖത്തര്‍ ), റസിയ, റംല.
മരുമക്കള്‍: ടി. വി. ബഷീര്‍, ടി. കെ. കുട്ടി (പയ്യനങ്ങാടി), വി പി സുഹറ, സ്വഹീറ, ആയിശുമ്മു.