പയ്യോളി: ആലപ്പുഴയില്‍ കുട്ടി വിളിച്ച മുദ്രാവാക്യത്തിന്റെ പേരില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ട്രഷറര്‍ കെ എച്ച് നാസറിനെ കസ്റ്റഡിയില്‍ എടുത്ത സംഭവത്തില്‍ പയ്യോളിയില്‍ പ്രതിഷേധം.
കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ പയ്യോളി ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തിയത്. പ്രതിഷേധത്തിന് നൗഷാദ്, ഖലീല്‍ നന്തി എന്നിവര്‍ നേതൃത്വം നല്‍കി.