മണ്ണെണ്ണ പെര്‍മിറ്റ്: പരിശോധന മാറ്റിവച്ചു

പെര്‍മിറ്റ് വെരിഫിക്കേഷന് ലൈസന്‍സ് നിര്‍ബന്ധമാക്കിയിട്ടുള്ളതിനാല്‍ ലൈസന്‍സ് പുതുക്കുന്ന നടപടിക്രമം ഏപ്രില്‍ 30 വരെ നിയന്ത്രിത രീതിയില്‍ തുടരുമെന്നും ഫിഷറീസ് ഡയറക്ടര്‍ അറിയിച്ചു.

Update: 2020-03-18 17:28 GMT

തിരുവനന്തപുരം: പരമ്പരാഗത മത്സ്യബന്ധനയാനങ്ങള്‍ക്ക് മണ്ണെണ്ണ പെര്‍മിറ്റ് നല്‍കുന്നതിനായി ഫിഷറീസ്, സിവില്‍ സപ്ലൈസ് വകുപ്പുകളിലെയും മത്സ്യഫെഡിലെയും ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഏപ്രില്‍ 19ന് നടത്താനിരുന്ന ഏകദിന മണ്ണെണ്ണ പെര്‍മിറ്റ് വെരിഫിക്കേഷന്‍ മെയ് മാസത്തേക്ക് മാറ്റി. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. പെര്‍മിറ്റ് വെരിഫിക്കേഷന് ലൈസന്‍സ് നിര്‍ബന്ധമാക്കിയിട്ടുള്ളതിനാല്‍ ലൈസന്‍സ് പുതുക്കുന്ന നടപടിക്രമം ഏപ്രില്‍ 30 വരെ നിയന്ത്രിത രീതിയില്‍ തുടരുമെന്നും ഫിഷറീസ് ഡയറക്ടര്‍ അറിയിച്ചു.



Tags: