മദീന സന്ദര്‍ശനത്തിന് എത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Update: 2022-04-03 05:42 GMT

റിയാദ്: റമദാന്‍ പ്രമാണിച്ച് മദീന പള്ളി സന്ദര്‍ശനത്തിന് അവിടെ എത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം കൊട്ടാരക്കര ഇളമാട് പെരുവന്തോട് സ്വദേശി റീന മന്‍സില്‍ നജീം (40) ആണ് മദീനയില്‍ സുഹൃത്തിന്റെ റൂമില്‍ വെച്ച് മരിച്ചത്.

ആറ് വര്‍ഷത്തോളമായി സൗദിയില്‍ പ്രവാസിയായ നജീം ദക്ഷിണ സൗദിയിലെ ബീഷയിലായിരുന്നു ജോലി ചെയ്തിരുന്നത്. റമദാന്‍ പ്രമാണിച്ചു മദീന സന്ദര്‍ശനത്തിന് പുറപ്പെട്ടതായിരുന്നു. അവിടെയെത്തി സുഹൃത്തിന്റെ മുറിയില്‍ കഴിയുന്നതിനിടെയായിരുന്നു മരണം. നടപടിക്രമങ്ങള്‍ക്ക് ശേഷം മദീനയില്‍ ഖബറടക്കും.