ചിങ്ങം ഒന്നുമുതല്‍ 'കേരളസവാരി': ഓണ്‍ലൈന്‍ ടാക്‌സിയുമായി സംസ്ഥാന സര്‍ക്കാര്‍

Update: 2022-07-27 10:51 GMT

തിരുവനന്തപുരം: ചിങ്ങം ഒന്നുമുതല്‍ കേരള സര്‍ക്കാരും ഓണ്‍ലൈന്‍ ടാക്‌സി രംഗത്തേക്ക്. ടാക്‌സി തൊഴിലാളികളുടെ തൊഴില്‍സുരക്ഷയുടെ ഭാഗമായാണ് കേരള സവാരി എന്ന പേരില്‍ പദ്ധതി തയ്യാറാക്കുന്നത്.

സംസ്ഥാനത്ത് സര്‍ക്കാര്‍ അംഗീകരിച്ച നിരക്കുകളോടെയാവും സവാരി നടത്തുക. ആഗസ്ത് 17 (ചിങ്ങം ഒന്നു)മുതല്‍ പദ്ധതി തുടങ്ങും.

സംസ്ഥാനത്തെ ടാക്‌സിശൃംഖലകളെ പരസ്പരം ഓണ്‍ലൈന്‍ ആയി ബന്ധിപ്പിച്ചാണ് പദ്ധതി നടപ്പാക്കുക. സര്‍ക്കാര്‍ ഓണ്‍ലൈന്‍ ടാക്‌സി നടപ്പാക്കുന്നത് രാജ്യത്ത് ഇതാദ്യമാണ്.

തൊഴില്‍വകുപ്പ് വഴിയാണ് ഈ പദ്ധതി നടപ്പാക്കുക. പ്ലാനിങ് ബോര്ഡ്, ലീഗല്‍ മെട്രോളജി, ഗതാഗതം, ഐടി, പോലിസ് വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

Tags: