കേരളത്തിന്റേത് പൂച്ച പെറ്റുകിടക്കുന്ന ഖജനാവെന്ന് വി ഡി സതീശന്‍

Update: 2026-01-29 07:16 GMT

തിരുവനന്തപുരം: പൂച്ച പെറ്റുകിടക്കുന്ന ഖജനാവുള്ള കേരളത്തില്‍ അവതരിപ്പിച്ച സര്‍ക്കാരിന്റെ ബജറ്റില്‍ ജനങ്ങള്‍ വിശ്വസിക്കരുതെന്ന് വി ഡി സതീശന്‍. അനാവശ്യ അവകാശ വാദം കൊണ്ട് ബജറ്റിന്റെ പവിത്രത നശിപ്പിച്ചെന്നും ഇത് വെറുമൊരു പൊളിറ്റിക്കല്‍ ഡോക്യുമെന്റ് മാത്രമാണെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.പദ്ധതി ചെലവ് പരിതാപകരമായ അവസ്ഥയിലാണ്. 10 ലക്ഷം രൂപയില്‍ കൂടുതല്‍ ട്രഷറിയില്‍ നിന്ന് മാറിയെടുക്കാന്‍ കഴിയില്ല. ഇത്തരം ഒരു ഖജനാവ് വെച്ചാണ് ഗീര്‍വാണ പ്രസംഗം നടത്തിയിരിക്കുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

Tags: