ചൊവ്വാഴ്ച്ച മുതല്‍ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Update: 2020-10-25 12:13 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനത്തേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ചൊവ്വാഴ്ച മുതല്‍ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

കേരളത്തിന് പുറമേ തമിഴ്‌നാട്, കര്‍ണാടക, പുതുച്ചേരി, മാഹി എന്നിവകടങ്ങളിലും മഴ ലഭിക്കും.അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദ്ദ കാറ്റ് ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു. കാലവര്‍ഷം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും പിന്‍വാങ്ങിയതോടെ ബുധനാഴ്ചയോടെ തുലാവര്‍ഷമഴ ആരംഭിക്കുമെന്ന് നേരത്തെ തന്നെ കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിരുന്നു. നാളെ മുതല്‍ മലയോര ജില്ലകളില്‍ ഇടി മിന്നലോട് കൂടിയ മഴ ചെറുതായി ആരംഭിക്കും എന്നാണ് മുന്നറിയിപ്പ്. ഇടുക്കി, വയനാട് ജില്ലകളിലാണ് കനത്ത മഴയ്ക്ക് സാധ്യത.




Similar News