കേരളത്തിന് 22000 കിലോലിറ്റര്‍ മണ്ണെണ്ണ ലഭിക്കും

Update: 2022-08-01 00:30 GMT

ആലപ്പുഴ: കേരളത്തിന് 22000 കിലോലിറ്റര്‍ മണ്ണെണ്ണ കേന്ദ്രം അനുവദിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി അഡ്വ. ജി.ആര്‍. അനില്‍ പറഞ്ഞു. മംഗലം മാളികമുക്കില്‍ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 

രാജ്യത്ത് മണ്ണെണ്ണയുടെ ഉത്പാദനവും കേരളത്തിന് ലഭിക്കുന്ന വിഹിതവും ഗണ്യമായി കുറഞ്ഞ സാഹചര്യത്തില്‍ മത്സ്യബന്ധന മേഖലയില്‍ ഉള്‍പ്പെടെ നേരിടുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് കേന്ദ്ര സര്‍ക്കാരുമായി തുടര്‍ച്ചയായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് അധികമായി മണ്ണെണ്ണ അനുവദിക്കുന്നത്. റാഗി അനുവദിക്കുന്നതും പരിഗണിക്കാമെന്ന് കേന്ദ്ര ഭക്ഷമന്ത്രി അറിയിച്ചിട്ടുണ്ട്. അധികം താമസിയാതെ ഇത് ലഭിച്ചാല്‍ ഓണത്തിനു മുന്‍പ് റേഷന്‍ കടകളിലൂടെ വിതരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

Tags: