കേരളത്തിൽ ചൂട് ഇനിയും കൂടും; രണ്ട് ജില്ലയിൽ 40 ഡിഗ്രി വരെയാകും, 11 ഇടത്ത് യെല്ലോ അലർട്ട്

Update: 2024-04-05 14:01 GMT

തിരുവനന്തപുരം : സംസ്ഥാനത്ത് ചൂട് ഇനിയും കൂടുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്. 11 ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്. കൊല്ലം, പാലക്കാട് ജില്ലകളിൽ 40 ഡിഗ്രി വരെ താപനില ഉയരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തൃശൂരിൽ 38 ഡിഗ്രി വരെയും ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കോഴിക്കോട് ജില്ലകളിൽ 37 ഡിഗ്രി വരെയും താപനില ഉയരാം. 

Tags:    

Similar News