കേരള സര്‍വകലാശാല രജിസ്ട്രാര്‍ കെഎസ് അനിൽകുമാറിന് തിരിച്ചടി; സസ്‌പെന്‍ഷന്‍ തുടരുമെന്ന് ഹൈക്കോടതി
തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ ആര്‍എസ്എസ് വിവാദത്തെ തുടര്‍ന്ന് വിസി കെഎസ് അനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ സിന്‍ഡിക്കേറ്റ് യോഗം ചേര്‍ന്ന് സസ്‌പെന്‍ഷന്‍ റദ്ദ് ചെയ്‌തെങ്കിലും വിസി അത് അംഗീകരിച്ചിരുന്നില്ല. പിന്നാലെ വിസി മിനി കാപ്പനെ രജിസ്ട്രാറായി നിയമിച്ചു.
ഈ നിയമനത്തെ ചോദ്യം ചെയ്ത് അനില്‍കുമാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ജോലി ചെയ്യാന്‍ അനുവദിക്കുന്നില്ലെന്നും ഓഫീസ് നിയന്ത്രണത്തില്‍വെക്കുന്നുവെന്നും ഹര്‍ജിയില്‍ അനില്‍കുമാര്‍ ഉന്നയിച്ചിരുന്നുവെങ്കിലും ഹൈക്കോടതി വാദങ്ങളെല്ലാം തള്ളിക്കളഞ്ഞു.
വിസിയുടെ നിലപാടില്‍ വസ്തുതയുണ്ടെന്നു വ്യക്തമാക്കി സസ്‌പെന്‍ഷന്‍ നടപടിക്ക് സാധുതയുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് ടിആര്‍ രവിയുടെ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തരമായി സിന്‍ഡിക്കേറ്റ് യോഗം വിളിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.