തിരുവനന്തപുരം: ദേശീയ നഗര ഉപജീവനമിഷന്‍ സ്പാര്‍ക്ക് റാങ്കിംഗില്‍ കേരളം ഒന്നാംസ്ഥാനം കരസ്ഥമാക്കി. ആദ്യമായാണ് കേരളം സ്പാര്‍ക്ക് റാങ്കിംഗില്‍ ഒന്നാമതെത്തുന്നത്.
നഗരദരിദ്രരുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള ദേശീയ നഗര ഉപജീവനമിഷന്‍ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നത് കുടുംബശ്രീ മിഷനാണ്. നഗരസഭകളുടേയും കുടുംബശ്രീ സംവിധാനത്തിന്റേയും സഹകരണത്തോടെ 93 നഗരസഭകളിലും 2015 മുതല്‍ പദ്ധതി നടപ്പിലാക്കി വരുന്നുണ്ട്.
പദ്ധതി നിര്‍വ്വഹണത്തിന്റെ മികവ് പരിഗണിച്ച് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം ദേശീയ തലത്തില്‍ എല്ലാ വര്‍ഷവും സംസ്ഥാനങ്ങള്‍ക്ക് സ്പാര്‍ക്ക് റാങ്കിംഗ് അവാര്‍ഡുകള്‍ നല്‍കുന്നു. 2018-19 സാമ്പത്തിക വര്‍ഷം കേരളത്തിന് രണ്ടാം സ്ഥാനവും 2019-20 വര്‍ഷം മൂന്നാംസ്ഥാനവും ലഭിച്ചു. 2020-21 സാമ്പത്തിക വര്‍ഷത്തെ സ്പാര്‍ക്ക് റാങ്കിംഗിലാണ് ആദ്യമായി കേരളത്തിന് ഒന്നാം സ്ഥാനം ലഭിക്കുന്നത്. 20 കോടി രൂപയാണ് സമ്മാനത്തുക.