ഇലക്ട്രിക് വാഹന ഹബ്ബാകാന്‍ കേരളം; 335 പുതിയ ചാര്‍ജിങ് സ്റ്റേഷനുകള്‍ക്ക് കേന്ദ്രാനുമതി
കോഴിക്കോട്: സംസ്ഥാനത്ത്വൈദ്യുതവാഹന ഉപയോഗം പ്രോല്‍സാഹിപ്പിക്കാന്‍ 335 വൈദ്യുതവാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍കൂടി സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി. പിഎം ഇഡ്രൈവ് പദ്ധതിപ്രകാരം 63.12 കോടി രൂപയുടെ ഗ്രാന്റിനാണ് അനുമതി ലഭിച്ചത്. ഇതോടെ രാജ്യത്ത് ഏറ്റവും മികച്ച ഇ- മൊബിലിറ്റി അടിസ്ഥാനസൗകര്യങ്ങളുള്ള സംസ്ഥാനമായി കേരളം മാറും. കെഎസ്ഇബിയുടെ സാങ്കേതികമികവും സര്‍ക്കാരിന്റെ ക്രിയാത്മകമായ കര്‍മപദ്ധതിയുമാണ് നേട്ടത്തിനുപിന്നില്‍.
പ്രധാന പാതകള്‍ക്കുപുറമെ ഗ്രാമീണമേഖലകളിലേക്കും ചാര്‍ജിങ് സൗകര്യം വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം. പദ്ധതിയുടെ നിര്‍വാഹണ ചുമതല കെഎസ്ഇബിക്കാണ്. എല്ലാ സ്റ്റേഷനുകളിലും ഡിജിറ്റല്‍ പേമെന്റ് സൗകര്യവുമുണ്ടാകും. പുതിയ സ്റ്റേഷനുകളുടെ സ്ഥാനം, നിരക്ക്, സ്ലോട്ട് ലഭ്യത തുടങ്ങിയ വിവരങ്ങള്‍ തല്‍സമയം ലഭ്യമാകുന്ന ഓണ്‍ലൈന്‍ സംവിധാനവും ഉണ്ടാകും. സബ്‌സിഡി തുകയുടെ 70 ശതമാനം ആദ്യഘട്ടത്തില്‍ കെഎസ്ഇബിക്ക് മുന്‍കൂറായി ലഭിക്കും. ബാക്കി 30 ശതമാനം സ്‌റ്റേഷനുകളുടെ പ്രവര്‍ത്തനം വിലയിരുത്തിയ ശേഷമാകും അനുവദിക്കുക.