കേരളം: ബിജെപിക്ക് വോട്ട് വിഹിതത്തില്‍ കാര്യമായ വര്‍ധനയില്ല

Update: 2021-05-02 11:14 GMT

തിരുവനന്തപുരം: 2016 തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് നേടിയ ബിജെപി ഇത്തവണ നിയമസഭയില്‍ ഉണ്ടാവില്ലെന്ന് ഉറപ്പായി. സീറ്റില്‍ മാത്രമല്ല, അവരുടെ വോട്ട് വഹിതത്തിലും കാര്യമായ വര്‍ധനയില്ലെന്നാണ് വിശകലനങ്ങള്‍ തെളിയിക്കുന്നത്.

ഇത്തവണ ബിജെപി എണ്ണിത്തീര്‍ന്നതിന്റെ 11.43 ശതമാനം വോട്ട് നേടി. 2016 തിരഞ്ഞെടുപ്പില്‍ ഇത് ഒരു സീറ്റോടെ ആകെ പോള്‍ ചെയ്ത വോട്ടിന്റെ 10.6 ശതമാനം വോട്ടായിരുന്നു. ഒരു ശതമാനത്തിനടുത്ത്  വര്‍ധന. പൂര്‍ണമായി എണ്ണിത്തീരുമ്പോള്‍ ചെറിയ മാറ്റമുണ്ടാകും.

2016ല്‍ എല്‍ഡിഎഫ് ആകെ പോള്‍ ചെയ്തതിന്റെ ഏകദേശം 39.9 ശതമാനം വോട്ട്‌നേടി. യുഡിഎഫിനും കുറവല്ലാത്ത വോട്ട് ലഭിച്ചു, 38 ശതമാനം.

ഇത്തവണ എല്‍ഡിഎഫിന്റെ വോട്ട് വിഹിതം 38 ശതമാനത്തിനു മുകളിലാണ്. യുഡിഎഫിനും ഇത്തവണ 35 നു മുകളിലാണ് വോട്ടിങ് ശതമാനം. സഖ്യകക്ഷികളുടെ മുന്നണിമാറ്റം കണക്കിലെടുത്താല്‍ ഇരുമുന്നണികള്‍ക്കും വോട്ടിങ് ശതമാനത്തില്‍ വലിയ വര്‍ധനയില്ല.