ചേളാരി: 'തിരുനബി: നിന്ദയല്ല, നന്ദിയാണു ധര്‍മ്മം' എന്ന പ്രമേയത്തെ അധികരിച്ചു കേരള സുന്നി ജമാഅത്ത് നടത്തുന്ന മീലാദ് കാംപെയ്‌നിന്റെ ഭാഗമായി വെസ്റ്റ് ജില്ലാസമിതി നടത്തുന്ന മീലാദ് സമ്മേളനം മേലേചേളാരി ശിഹാബ് തങ്ങള്‍ ഭവനില്‍ നാളെ നടക്കും. ഒക്ടോബര്‍ 20 വ്യാഴാഴ്ചയാണ് സമ്മേളനം നടക്കുന്നത്.
കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ ജന: സെക്രട്ടറി മൗലാനാ എ നജീബ് മൗലവി ഉദ്ഘാടനം നിര്‍വഹിക്കുന്ന ചടങ്ങില്‍ അശ്രഫ് ബാഖവി ഒടിയപാറ പ്രമേയം അവതരിപ്പിക്കും. സ്‌റ്റേറ്റ് പ്രസിഡന്റ് സയ്യിദ് അശ്‌റഫ് ബാഹസന്‍ തങ്ങള്‍, സെക്രട്ടറി എ എന്‍ സിറാജുദ്ധീന്‍ മൗലവി, എവിഎം ബഷീര്‍ ബാഖവി എന്നിവര്‍ സംബന്ധിക്കും.
പാണക്കാട് സയ്യിദ് അബ്ദുല്‍ഖയ്യൂം ശിഹാബ് തങ്ങള്‍,സയ്യിദ് ഹാശിം ബാഫഖി കൊയിലാണ്ടി, പരപ്പനങ്ങാടി ഖാളി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ മൗലിദ് പാരായണവും പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും.