മുല്ലപ്പെരിയാര്‍: കേരളം സജ്ജം, അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി കെ രാജന്‍

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ശക്തിപ്പെടുകയാണ്. അറബിക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെടുന്നുണ്ട്. അത് കൊണ്ട് പ്രവചിക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്.

Update: 2021-10-28 11:44 GMT

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാം തുറക്കുന്ന പശ്ചാത്തലത്തില്‍ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയതായി മന്ത്രി കെ രാജന്‍. നാവിക സേന തയ്യാറായിട്ടുണ്ട്. ഫയര്‍ ഫോഴ്‌സ്, മല്‍സ്യത്തൊഴിലാളികള്‍ എന്നിവരെ അടിയന്തിര സാഹചര്യം നേരിടാന്‍ സജ്ജമാക്കിയിട്ടുണ്ട്.

വെള്ളം കയറാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ 339 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ശക്തിപ്പെടുകയാണ്. അറബിക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെടുന്നുണ്ട്. അത് കൊണ്ട് കാലാവസ്ഥ പ്രവചിക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. തെക്കന്‍ കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു.

Tags:    

Similar News