തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ഭരണപരിഷ്‌ക്കാര പൊതുപരാതി വകുപ്പ് സമര്‍പ്പിച്ച നാഷണല്‍ ഇഗവേര്‍ണന്‍സ് സര്‍വീസ് ഡെലിവറി അസ്സെസ്‌മെന്റ് (NeSDA) പ്രകാരം കേരളം ഇന്ത്യയില്‍ ഒന്നാം സ്ഥാനത്ത്.
ധനകാര്യം, തൊഴില്‍, വിദ്യാഭ്യാസം, തദ്ദേശ ഭരണം, സാമൂഹ്യക്ഷേമം, പരിസ്ഥിതി, ടൂറിസം തുടങ്ങി വിവിധ മേഖലകളിലെ ഇ ഗവേര്‍ണന്‍സ് വഴിയുള്ള പൊതുസേവന നിര്‍വ്വഹണത്തിലെ മികവ് കണക്കാക്കിയാണ് നാഷണല്‍ ഇഗവേര്‍ണന്‍സ് സര്‍വീസ് ഡെലിവറി അസ്സെസ്‌മെന്റ് റിപോര്‍ട്ട് തയ്യാറാക്കിയത്.
വിവര സാങ്കേതികവിദ്യാ സങ്കേതങ്ങളുപയോഗിച്ച് സര്‍ക്കാര്‍ സേവനങ്ങളുടെ കൂടുതല്‍ മെച്ചപ്പെട്ട നിര്‍വ്വഹണം സാധ്യമാക്കാന്‍ കഴിഞ്ഞതുമൂലമാണ് സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും ലിസ്റ്റില്‍ ഏറ്റവും കൂടുതല്‍ സ്‌ക്കോര്‍ നേടാന്‍ കേരളത്തിന് കഴിഞ്ഞതെന്ന് സര്‍ക്കാരിന്റെ വാര്‍ത്താകുറിപ്പില്‍ പറയുന്നു.