ഹെയര്‍പിന്‍ വളവുകളില്‍ ജാഗ്രത വേണമെന്ന നിര്‍ദേശവുമായി കേരള പോലിസ്

Update: 2026-04-18 16:52 GMT

തിരുവനന്തപുരം: റോഡുകളിലെ ഹെയര്‍പിന്‍ വളവുകള്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും പ്രത്യേക ജാഗ്രത വേണമെന്ന നിര്‍ദേശവുമായി കേരള പോലിസ്.

കേരള പോലിസിന്റെ ഫേസ്ബുക്ക് കുറിപ്പ്

ഹെയര്‍പിന്‍ വളവുകള്‍

റോഡുകളിലെ ഹെയര്‍പിന്‍ വളവുകള്‍ ഏറെ അപകട സാധ്യതയുള്ള ഭാഗങ്ങളാണ്. ഇത്തരം വളവുകള്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും പ്രത്യേക ജാഗ്രത വേണം.

ഹെയര്‍പിന്‍ വളവില്‍ എത്തുന്നതിനുമുമ്പ് വേഗത കുറയ്ക്കുക.

ഹെയര്‍പിന്‍ വളവുകളില്‍ ഓവര്‍ടേക്ക് ചെയ്യരുത്.

ഹോണ്‍ മുഴക്കി മുന്നിലുള്ള വാഹനങ്ങള്‍ക്ക് സൂചന നല്‍കുക.

കയറ്റത്തില്‍ ചെറിയ ഗിയറില്‍ വാഹനം നിയന്ത്രിക്കുക.

ഇറക്കത്തില്‍ ബ്രേക്ക് മാത്രം ആശ്രയിക്കാതെ എഞ്ചിന്‍ ബ്രേക്കിംഗ് ഉപയോഗിക്കുക.

വളവില്‍ വാഹനം നിര്‍ത്തിയിടരുത്.

വലിയ വാഹനങ്ങള്‍ക്ക് വളവില്‍ തിരിയാന്‍ കൂടുതല്‍ സ്ഥലം ആവശ്യമാണ്, അതിനാല്‍ അകലം പാലിക്കുക.

രാത്രിയില്‍ ഹെഡ്ലൈറ്റ് ശരിയായി ഉപയോഗിക്കുക.

ക്ഷീണം, ഉറക്കം, മൊബൈല്‍ ഫോണ്‍ ഉപയോഗം എന്നിവ ഒഴിവാക്കി മാത്രം ഡ്രൈവ് ചെയ്യുക.

സുരക്ഷിത യാത്രയ്ക്കായി നിയമങ്ങള്‍ പാലിക്കൂ. ഒരു നിമിഷത്തെ അശ്രദ്ധ വലിയ അപകടങ്ങള്‍ക്ക് കാരണമാകാം.

Full View

Tags: