പ്രതിയെ കിട്ടിയില്ല; മകളെ ജോലിസ്ഥലത്തെത്തി അപമാനിച്ച് പോലിസ്

വീട്ടില്‍ അര്‍ധരാത്രി കടന്നുകയറി സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥരുടെ നടപടി കഴിഞ്ഞ ദിവസം ദൃശ്യങ്ങള്‍ സഹിതം പുറത്തുവന്നിരുന്നു.

Update: 2019-09-22 03:51 GMT

തിരുവനന്തപുരം: തിരുവനന്തപുരം പള്ളിക്കലില്‍ സര്‍ക്കാര്‍ ഡോക്ടറെ കയ്യേറ്റം ചെയ്‌തെന്ന കേസില്‍ ഒളിവില്‍പോയ പ്രതിയെ പിടികൂടാന്‍ പ്രതിയുടെ മകള്‍ ജോലിചെയ്യുന്ന സ്ഥാപനത്തിന് നോട്ടീസ് നല്‍കി പോലിസ്. ഇവരുടെ വീട്ടില്‍ അര്‍ധരാത്രി കടന്നുകയറി സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥരുടെ നടപടി കഴിഞ്ഞ ദിവസം ദൃശ്യങ്ങള്‍ സഹിതം പുറത്തുവന്നിരുന്നു. ഇതിന്റെ പിന്നാലെയാണ് പുതിയ നീക്കം.

കേസിലെ പ്രതിയായ സുഗതന്റെ മകള്‍ വിവാഹിതയും നാലു വയസുള്ള കുഞ്ഞിന്റെ അമ്മയും തിരുവനന്തപുരം മടവൂര്‍ എസ്.ബി.ഐ ബ്രാഞ്ചിലെ സ്ഥിരം ജീവനക്കാരിയുമാണ്. ഇവരെയും ഭര്‍ത്താവിനെയുമാണ് അച്ഛന്‍ പ്രതിയായ കേസിന്റെ പേരില്‍ പോലിസ് വേട്ടയാടുന്നത്.ഇവരുടെ ക്യാന്‍സര്‍ രോഗിയായ അമ്മക്ക് ചികില്‍സ നിഷേധിച്ചുവെന്ന തര്‍ക്കമാണ് കേസിന് അടിസ്ഥാനമായ സംഭവം. രജ്ഞിനിയുടെ അച്ഛനും സഹോദരനുമാണ് കേസിലെ പ്രതികള്‍. ഒളിവില്‍പോയ ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുകയാണ്. 

Tags:    

Similar News