അസമില്‍ നടന്ന ന്യൂനപക്ഷ വേട്ടക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേരള മുസ് ലിം ജമാഅത്ത് കൗണ്‍സില്‍

Update: 2021-09-26 12:46 GMT

കോട്ടയം: സംഘപരിവാര്‍ അജണ്ട ഏറ്റെടുത്തു സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ന്യൂനപക്ഷ വേട്ട അവസാനിപ്പിക്കണമന്ന് കേരള മുസ് ലിം ജമാഅത്ത് കൗണ്‍സില്‍ കോട്ടയം ജില്ലാ കമ്മിറ്റി. ബിജെപി സര്‍ക്കാര്‍ അസമില്‍ അധികാരത്തില്‍ വന്നതിനുശേഷം ആയിരക്കണക്കിന് കുടുംബങ്ങളെ കുടിയൊഴിപ്പിച്ചതില്‍ ഭൂരിഭാഗം മുസ്‌ലിംകളാണെന്നും ന്യൂനപക്ഷ വേട്ടയ്ക്ക് നേതൃത്വം കൊടുക്കുന്ന ബിജെപി സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ സമ്മര്‍ദ്ദം ചെലുത്താന്‍ രാജ്യത്തെ മതേതര ജനാധിപത്യ വിശ്വാസികള്‍ തയ്യാറാകണമെന്നും സംഘടന ആവശ്യപ്പെട്ടു. പോലിസിനെ പോലും കാഴ്ചക്കാരാക്കികൊണ്ട് ജില്ലാ ഭരണകൂടത്തിന്റഎ ഫോട്ടോഗ്രാഫര്‍ മൃതദേഹത്തോട് പോലും കാണിച്ച അനാദരവ് സംഘപരിവാര്‍ ആശയം സമൂഹത്തില്‍ നിന്നും അകറ്റി നിര്‍ത്തണ്ടതിന്റെ ഉത്തമോദാഹരണമാന്നും ന്യൂനപക്ഷ, ദളിത്, ആദിവാസികള്‍ക്ക് എതിരായ പ്രചരണങ്ങള്‍ക്ക് ആശയ പ്രതിരോധം ശക്തമാക്കണമെന്നും യോഗം വിലയിരുത്തി.

മുസ് ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി കെ അബ്ദുല്‍ ഖാദര്‍ മൗലവിയുടെയും പ്രവര്‍ത്തക സമിതി അംഗം പി.വി മുഹമ്മദ് അരീക്കോടിന്റെയും നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എച്ച് ഷാജി പത്തനംതിട്ട യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എം. ബി അമീന്‍ഷാ അധ്യക്ഷത വഹിച്ചു. നന്തിയോട് ബഷീര്‍, വി.ഓ അബുസാലി, തമ്പിക്കുട്ടി പാറത്തോട്, പി.എസ് ഹുസൈന്‍, എസ് എം ഫുവാദ്. എന്‍.എ ഹബീബ്, ടിപ്പു മൗലാനാ എന്നിവര്‍ സംസാരിച്ചു. 

Tags: