ന്യുഡല്‍ഹി: എസ്ഐആര്‍ രണ്ടാഴ്ചകൂടി സമയം നീട്ടണമെന്ന് കേരളം സുപ്രിംകോടതിയില്‍. സമയപരിധി ഈ മാസം 30വരെ നീട്ടണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 25 ലക്ഷം പേരുടെ പേരുകള്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. അര്‍ഹതയുള്ള ഒരാള്‍ പോലും പട്ടികയില്‍ ഉള്‍പ്പെടാതെ പോവരുത്. കുറ്റമറ്റ രീതിയില്‍ എസ്ഐആര്‍ പൂര്‍ത്തിയാവാന്‍ കൂടുതല്‍ സമയം വേണമെന്നാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്.
ഹരജി ആദ്യം പരിഗണിച്ചപ്പോള്‍ തദ്ദേശ തിരഞ്ഞെടുപ്പായതിനാല്‍ സമയം നീട്ടണമെന്നാണ് കേരളം ആവശ്യപ്പെട്ടിരുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിനും എസ്ഐആറിനും ഒരേ ജീവനക്കാരാണെന്നും അന്ന് കോടതിയെ അറിയിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ എസ്ഐആര്‍ നടപടി ക്രമങ്ങള്‍ നീട്ടിയിരുന്നു. എസ്ഐആര്‍ നീട്ടണമെന്ന കേരളത്തിന്റെ ആവശ്യത്തോട് തിരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നല്‍കാനാണ് സുപ്രിംകോടതി നിര്‍ദേശിച്ചിരിക്കുന്നത്. നിവേദനം അനുഭാവപൂര്‍വം പരിഗണിക്കണമെന്ന് കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. നിവേദനം പരിഗണിച്ച് കൈക്കൊണ്ട തീരുമാനം സുപ്രിംകോടതിയെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്.