തൃശൂര്‍ പ്രസ് ക്ലബ് തകര്‍ക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍

Update: 2020-10-17 13:32 GMT

തൃശൂര്‍: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റി ഓഫിസ് ആയ തൃശൂര്‍ പ്രസ് ക്ലബ്ബിനെ തകര്‍ക്കാനുളള നീക്കം അനുവദിക്കില്ലെന്ന് പത്രപ്രവപര്‍ത്തക യൂണിയന്‍ സംസ്ഥാന സമിതി. 50 വര്‍ഷമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പ്രസ് ക്ലബ്ബിനെ തകര്‍ക്കാനുള്ള ഗൂഢാലോചനയെ സംസ്ഥാന നേതാക്കള്‍ അപലപിച്ചു.

1973ല്‍ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന്‍ തറക്കല്ലിട്ട് 1975 ല്‍ മുഖ്യമന്ത്രിയായിരുന്ന അച്ചുതമേനോന്‍ ഉദ്ഘാടനം ചെയ്തതുമുതല്‍ തൃശൂരിന്റെ വികാസത്തില്‍ ഏറെ പങ്കുവഹിച്ച സ്ഥാപനമാണ് പ്രസ് ക്ലബ്ബ്. സംഘടനാ വിരുദ്ധമായ പ്രവര്‍ത്തനത്തെ തുടര്‍ന്ന് പുറത്തുപോകേണ്ടിവന്ന ചിലര്‍ ഹിന്ദു ഐക്യവേദിയുടെയും വിശ്വഹിന്ദു പരിഷത്തിന്റെയും സഹായത്തോടെയാണ് പ്രസ് ക്ലബ്ബിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് കെ പി റെജിയും ജനറല്‍ സെക്രട്ടറി ഇ എസ് സുഭാഷും പ്രസ്താവനയില്‍ വ്യക്തമാക്കി. എല്ലാ പാര്‍ട്ടികളോടും പ്രസ്‌ക്ലബ്ബ് ഊഷ്മളമായ ബന്ധമാണ് നിലനിര്‍ത്തുന്നതെന്നും സംഘടനകള്‍ ഈ നീക്കത്തില്‍ നിന്ന് പിന്‍മാറണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

Tags: