വയോധികയുടെ വസ്തു കൈയേറി റോഡ് നിർമ്മാണം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

Update: 2022-12-12 14:55 GMT

കോഴിക്കോട് : നിർദ്ധനയും രോഗിയുമായ വയോധികയുടെ പേരിലുള്ള സ്ഥലം ചില രാഷ്ട്രീയക്കാർ മുൻ പഞ്ചായത്തംഗത്തിൻെറ നേതൃത്വത്തിൽ വെട്ടി പിടിച്ച് റോഡ് നിർമ്മിക്കുകയാണെന്ന പരാതിയെ കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.


കുന്നമംഗലം പോലീസ് ഇൻസ്പെക്ടർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.

ബൈജുനാഥ് ഉത്തരവ് നൽകിയത്.15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ഡിസംബർ 27ന് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.


കുരിക്ക ത്തൂർ സ്വദേശിനി ജാനകി സമർപ്പിച്ച പരാതിയിലാണ് നടപടി.ബി.ടെക് പാസായ മകൻ അപകടത്തിൽ പരിക്കേറ്റ് കിടപ്പിലാണ്. ചോർന്നൊലിക്കുന്ന ഓല മേഞ്ഞ വീട്ടിലാണ് ഇവർ താമസിക്കുന്നത്.