ഫിഷറീസ് മേഖലയില്‍ കേരളത്തിന് പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര ഫിഷറീസ് വകുപ്പ് മന്ത്രി

എന്‍ കെ. പ്രേമചന്ദ്രന്‍ എം.പിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

Update: 2020-03-17 11:19 GMT

ന്യൂഡല്‍ഹി: ഫിഷറീസ് മേഖലയില്‍ മറ്റൊരു സംസ്ഥാനത്തിനും ലഭിക്കാത്ത പ്രത്യേക പരിഗണന കേരളത്തിന് നല്‍കിയിട്ടുണ്ടെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ഗിരിരാജ് സിംഗ്. ലോക്‌സഭയില്‍ മത്സ്യത്തെഴിലാളികളുടെ വരുമാനം ഇരട്ടിയാക്കുന്നതിനുള്ള പ്രത്യേക പദ്ധതിയെക്കുറിച്ചും പ്രത്യേക ഫിഷറീസ് മന്ത്രാലയം രൂപീകരിക്കുന്നതിനെ സംബന്ധിച്ചും എന്‍ കെ. പ്രേമചന്ദ്രന്‍ എം.പി ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

ആധുനിക ഫിഷ് മാര്‍ക്കറ്റുകള്‍ ആരംഭിക്കുന്നതിനും നിലവിലുള്ളവ പുനരുദ്ധരിക്കുന്നതിനും വിവിധ ഫിഷ് ലാന്‍ന്റിങ് സെന്ററുകള്‍ ആരംഭിക്കുന്നതിനും കേരളത്തിന് മതിയായ ധനസഹായം കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഫിഷറീസ് മേഖലയില്‍ പ്രധാനമന്ത്രി പ്രാഖ്യാപിച്ച ബ്ലൂ റവല്യൂഷന്റെ അടിസ്ഥാനത്തില്‍ കാര്യമായ ഒരു പ്രവര്‍ത്തനവും നടന്നിട്ടില്ലെന്നും കാലാവസ്ഥാ വ്യതിയാനം, മലിനീകരണം എന്നിവ മൂലം മത്സ്യസമ്പത്ത് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും പ്രേമചന്ദ്രന്‍ സഭയില്‍ പറഞ്ഞു. 

Tags: