'കരാര്‍ ലംഘനം നടത്തിയത് കേരള സര്‍ക്കാര്‍': മെസ്സി കേരളത്തിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ലിയാന്‍ഡ്രോ പീറ്റേഴ്സണ്‍

Update: 2025-08-09 05:20 GMT

തിരുവനന്തപുരം: അര്‍ജന്റീന ദേശീയ ഫുട്ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട കരാര്‍ ലംഘനം നടത്തിയത് കേരള സര്‍ക്കാരെന്ന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍. അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്റെ ചീഫ് കൊമേര്‍സ്യല്‍ ആന്‍ഡ് മാര്‍ക്കറ്റിങ് ഓഫീസറായ ലിയാന്‍ഡ്രോ പീറ്റേഴ്സണ്‍ന്റേതാണ് പ്രതികരണം നടത്തിയത്. ഒരു സ്‌പോര്‍ട്‌സ് ലേഖകനോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 130 കോടിയോളം രൂപ അടച്ചിട്ടും കേരളത്തില്‍ എത്താനാവില്ലെന്ന് അറിയിച്ചത് കരാര്‍ ലംഘനമല്ലേ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

കരാര്‍ ലംഘനം നടത്തിയത് കേരള സര്‍ക്കാരാണെന്ന് പറഞ്ഞ ലിയാന്‍ഡ്രോ പീറ്റേഴ്സണ്‍, ഏത് തരത്തിലുള്ള കരാര്‍ ലംഘനമാണ് കേരള സര്‍ക്കാര്‍ നടത്തിയതെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. ഈ വര്‍ഷം അര്‍ജന്റീന കേരളത്തില്‍ കളിക്കാമെന്ന കരാറില്‍ അസോസിയേഷന്‍ ഒപ്പിട്ടിട്ടുണ്ടെന്നും അസോസിയേഷന് 130 കോടി രൂപ നല്‍കിയിരുന്നുവെന്നാണ് സ്‌പോണ്‍സര്‍മാരായ റിപോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് എംഡി ആന്റോ അഗസ്റ്റിന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു. കരാര്‍ ലംഘിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്നും ആന്റോ അഗസ്റ്റിന്‍ പറഞ്ഞിരുന്നു.2025-ല്‍ മെസ്സിയെയും അര്‍ജന്റീനിയന്‍ ടീമിനെയും കേരളത്തില്‍ എത്തിക്കുമെന്ന് അറിയിച്ചത് കായികമന്ത്രി വി. അബ്ദുറഹ്‌മാനാണ്. മെസ്സിക്ക് കേരളത്തില്‍ കളിക്കാന്‍ താല്‍പ്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Tags: