വിവാഹ വാഗ്ദാനം നല്‍കി പീഡനം; മലയാളി ക്രിക്കറ്റ് പരിശീലകന്‍ അറസ്റ്റില്‍

Update: 2025-09-29 05:45 GMT

ബംഗളൂരു: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ മലയാളി ക്രിക്കറ്റ് പരിശീലകന്‍ അറസ്റ്റില്‍. ഗോട്ടിഗരെയിലെ സ്വകാര്യ സ്‌കൂളിലെ കായിക പരിശീലകനും ക്രിക്കറ്റ് കോച്ചുമായ അഭയ് വി മാത്യുവിനെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. മകള്‍ക്ക് ക്രിക്കറ്റ് പരിശീലനം നല്‍കാനെത്തിയാണ് മാത്യൂ യുവതിയുമായി ബന്ധം സ്ഥാപിച്ചത്.

ഭര്‍ത്താവുമായുള്ള അകല്‍ച്ച അറിഞ്ഞ് വിവാഹമോചനത്തിന് സഹായിക്കുകയും പിന്നീട് വാടകവീട് തരപ്പെടുത്തി നല്‍കുകയും ചെയ്തു. വിവാഹം ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത അഭയ്ക്ക് ഒപ്പമായിരുന്നു രണ്ടുവര്‍ഷത്തോളമായി യുവതി കഴിഞ്ഞിരുന്നത്. ഇതിനിടെ ഗര്‍ഭിണി ആയെന്നും വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഭീഷണിപ്പെടുത്തി കടന്നുകളയുക ആയിരുന്നു എന്നുമാണ് യുവതിയുടെ പരാതി. യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഇയാളുടെ പക്കലുണ്ടെന്നും മൊഴി നല്‍കി. താന്‍ മുങ്ങിയതല്ലെന്നും സ്ഥല തര്‍ക്കവുമായി ബന്ധപ്പെട്ട് കേരളത്തിലേക്ക് പോയതാണെന്നും സോഷ്യല്‍ മീഡിയയിലൂടെ മാത്യു പങ്കുവെച്ചു. പിന്നീട് പോലിസ് സ്റ്റേഷനിലെത്തി മാത്യൂ കീഴടങ്ങുകയായിരുന്നു.



Tags: