സിദ്ദിഖ് കാപ്പന്റെ ജീവന്‍ രക്ഷിക്കാന്‍ കേരള മുഖ്യമന്ത്രി ഉടന്‍ ഇടപെടണം: സിദ്ദീഖ് കാപ്പന്‍ ഐക്യദാര്‍ഢ്യ സമിതി

പനി ബാധിച്ച് ഒരാഴ്ചയിലേറെയായ അദ്ദേഹം കടുത്ത പ്രമേഹ രോഗിയുമാണ്.

Update: 2021-04-23 09:53 GMT

കോഴിക്കോട്: ഹാത്രസിലെ മാനഭംഗ കൊലയെക്കുറിച്ച് റിപോര്‍ട്ട് ചെയ്യാന്‍ ഉത്തര്‍പ്രദേശിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജീവന്‍ അപകടത്തിലാണെന്നും കേരള മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും സിദ്ദീഖ് കാപ്പന്‍ ഐക്യദാര്‍ഢ്യ സമിതി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. യുഎപിഎ പ്രകാരം സിദ്ദീഖ് അറസ്റ്റ് ചെയ്യപ്പെട്ടിട്ട് ആറ് മാസം കഴിഞ്ഞിരിക്കുകയാണ്. കൊവിഡ് ഉത്തരേന്ത്യയില്‍ വ്യാപകമായി പടര്‍ന്നുപിടിച്ചിരിക്കുന്ന ഈ സാഹചര്യത്തില്‍ സിദ്ദിഖ് കാപ്പനും രോഗം ബാധിച്ചിരിക്കുകയാണ്. പനി ബാധിച്ച് ഒരാഴ്ചയിലേറെയായ അദ്ദേഹം കടുത്ത പ്രമേഹ രോഗിയുമാണ്. ഇത്തരം കാര്യങ്ങള്‍ കൂടുതല്‍ ആശങ്കയുളവാക്കുന്നതാണ്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സിദ്ദിഖിന്റെ ഭാര്യ റെയ്ഹാനത്ത് പിണറായി വിജയന് കത്ത് നല്‍കിയതിനൊപ്പം KUWJയും കത്ത് നല്‍കിയിരുന്നു. നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കുന്നതിന് വേണ്ടി കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗികമായി യു പി സര്‍ക്കാരിനോട് ആവശ്യപ്പെടേണ്ടതാണെന്നും ഐക്യദാര്‍ഢ്യ സമിതി ആവശ്യപ്പെട്ടു.


കണ്‍വീനര്‍ ശ്രീജ നെയ്യാറ്റിന്‍കര, ചെയര്‍ പേഴ്‌സണ്‍ എന്‍ പി ചെക്കുട്ടി, സിദ്ദിഖിന്റെ ഭാര്യ റെയ്ഹാനത്ത് മക്കളായ മുസമ്മില്‍, സിദാന്‍, മെഹ്നാസ്, കേരള പത്രപ്രവര്‍ത്തക യൂനിയന്‍ കോഴിക്കോട് ജില്ലാ സെക്രട്ടറി പി എസ് രാഗേഷ് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.




Tags:    

Similar News