കേരള ബജറ്റ്; സംസ്ഥാനത്തെ തൊഴിലുറപ്പ് പദ്ധതിക്ക് 1,000 കോടി രൂപ

Update: 2026-01-29 04:59 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ തൊഴിലുറപ്പ് പദ്ധതിക്ക് 1,000 കോടി രൂപ അധികമായി സംസ്ഥാന സര്‍ക്കാര്‍ വകയിരുത്തി.കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ തൊഴിലുറപ്പ് മേഖലയ്ക്ക് കനത്ത തിരിച്ചടിയാകുന്ന സാഹചര്യത്തില്‍, പദ്ധതി കുറ്റമറ്റ രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാനാണ് അധിക തുക വകയിരുത്തിയത്. തൊഴിലുറപ്പ് പദ്ധതി ഏറ്റവും മികച്ച രീതിയില്‍ നടപ്പിലാക്കുന്ന സംസ്ഥാനമാണ് കേരളമെന്നും, കേന്ദ്രത്തിന്റെ തടസ്സങ്ങള്‍ക്കിടയിലും പദ്ധതി കാര്യക്ഷമമായി നടപ്പാക്കാന്‍ ഈ അധിക തുക സഹായിക്കുമെന്നും ബജറ്റ് പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.

സാധാരണക്കാരായ തൊഴിലാളികള്‍ക്ക് വേതനവും തൊഴില്‍ ദിനങ്ങളും ഉറപ്പാക്കുന്നതില്‍ കേരളം രാജ്യത്തിന് മാതൃകയാകുമെന്ന പ്രഖ്യാപനത്തോടെയാണ് മന്ത്രി ഈ വിഹിതം പ്രഖ്യാപിച്ചത്.കേന്ദ്രത്തില്‍ നിന്നുള്ള വിഹിതം വെട്ടിക്കുറയ്ക്കുന്നതിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിയ മന്ത്രി, സാധാരണക്കാരുടെ ഉപജീവനമാര്‍ഗ്ഗം സംരക്ഷിക്കാന്‍ സംസ്ഥാനം പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കി.

Tags: