കേരള ബാങ്ക് സഹകരണ സംഘങ്ങള്‍ക്കും അര്‍ബന്‍ ബാങ്കുകള്‍ക്കും അവാര്‍ഡ് നല്‍കുന്നു

Update: 2021-12-14 18:29 GMT

തിരുവനന്തപുരം: കേരള ബാങ്കിന്റെ അംഗങ്ങളായ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ക്കും അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്കും അവാര്‍ഡ് നല്‍കും. ഒരു ലക്ഷം രൂപയും സര്‍ട്ടിഫിക്കറ്റും ഫലകവുമാണ് സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനത്തെത്തുന്ന കാര്‍ഷിക വായ്പാ സഹകരണ സംഘത്തിനും അര്‍ബന്‍ ബാങ്കിനും ലഭിക്കുന്നത്. 75,000 രൂപയും സര്‍ട്ടിഫിക്കറ്റും, 50,000 രൂപയും സര്‍ട്ടിഫിക്കറ്റുമാണ് രണ്ടും, മൂന്നും സ്ഥാനക്കാര്‍ക്കുള്ളത്. 

സാമൂഹികവും, സാമ്പത്തികവുമായ മേഖലകളില്‍ കഴിഞ്ഞ വര്‍ഷം സംഘങ്ങള്‍ നടത്തിയ പ്രവര്‍ത്തനമികവിന്റെ അടിസ്ഥാനത്തിലാണ് അവാര്‍ഡ് നിശ്ചയിക്കുന്നത്. കേരള ബാങ്കിലെ ഏര്യാ മാനേജര്‍ ശുപാര്‍ശ ചെയ്യുന്ന അപേക്ഷകള്‍ ജില്ലാ തലത്തിലും റീജിയണല്‍ തലത്തിലും വിലയിരുത്തിയാണ് കേരളത്തിലെ 1500 ല്‍ അധികം വരുന്ന സംഘങ്ങളില്‍ നിന്ന് വിജയികളെ കണ്ടെത്തുന്നത്. കൊല്ലം കടയ്ക്കല്‍ സര്‍വ്വീസ് സഹകരണ ബാങ്കിനാണ് കഴിഞ്ഞ വര്‍ഷത്തെ മികച്ച സംഘത്തിനുള്ള അവാര്‍ഡ് സംസ്ഥാനതലത്തില്‍ ലഭിച്ചത്. 

Tags: