എയിംസ് ആവശ്യം വീണ്ടും ഉന്നയിച്ച് കേരളം; കേന്ദ്ര ആരോഗ്യമന്ത്രിയുമായി മന്ത്രി വീണാ ജോര്‍ജ് ചര്‍ച്ച നടത്തി

അനുകൂല നടപടി സ്വീകരിക്കാമെന്ന് കേന്ദ്രമന്ത്രി

Update: 2022-05-11 14:38 GMT

തിരുവനന്തപുരം: കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യയുമായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ചര്‍ച്ച നടത്തി. ഗുജറാത്തില്‍ നടന്ന സംസ്ഥാന ആരോഗ്യ മന്ത്രിമാരുടെ സമ്മേളനത്തോടനുബന്ധിച്ചാണ് കേന്ദ്രമന്ത്രിയെ കണ്ട് ചര്‍ച്ച നടത്തിയത്.

കേരളത്തിന് എത്രയും വേഗം എയിംസ് അനുവദിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര മന്ത്രിയോടാവശ്യപ്പെട്ടു. ഇതിനുള്ള സ്ഥലം സജ്ജമാണെന്നും ഇതിന്റെ എല്ലാ വിശദാംശങ്ങളും കേന്ദ്രത്തിന് സമര്‍പ്പിച്ചതായും കൂടിക്കാഴ്ചയില്‍ അറിയിച്ചു. സംസ്ഥാന ആരോഗ്യ മേഖലയ്ക്ക് ഫണ്ട് അനുവദിക്കണം. മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ട് ആവശ്യപ്പെട്ടതും കേന്ദ്രമന്ത്രി സംസ്ഥാനത്ത് എത്തിയപ്പോള്‍ ആവശ്യപ്പെട്ടതുമായ കാര്യങ്ങള്‍ മന്ത്രി വീണാ ജോര്‍ജ് കേന്ദ്രമന്ത്രിയെ ഓര്‍മ്മിപ്പിച്ചു. ഇക്കാര്യത്തില്‍ അനുകൂല നിലപാട് സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി അറിയിച്ചു. 

Tags: