കല്‍പറ്റ: മാനന്തവാടി കെല്ലൂര്‍ അഞ്ചാംമൈല്‍ സുഹറ വധക്കേസില്‍ ഭര്‍ത്താവായ പ്രതിക്ക് ജീവപര്യന്തം കഠിനതടവ്. കെല്ലൂര്‍ സ്വദേശി കഞ്ഞായി മജീദിനാണ്(52) ശിക്ഷ. വയനാട് അഡീഷണല്‍ സെഷന്‍സ് കോടതി ഒന്ന് ജഡ്ജി രാജകുമാരിയുടേതാണ് വിധി.
2016 സെപ്റ്റംബര്‍ എട്ടിന് പുലര്‍ച്ചെ ഭാര്യ സുഹറയെ മജീദ് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.