കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് പോസ്റ്റര്‍ ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍

Update: 2021-04-24 06:54 GMT

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ്് പോസ്റ്റര്‍ ആക്രക്കടയില്‍ കണ്ടതിന് പിന്നാലെ കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് നോട്ടീസ് ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍. കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ഡോ. എസ്എസ് ലാലിന്റെ തിരഞ്ഞെടുപ്പ് നോട്ടീസാണ് ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രീകാര്യം ചാവടി മുക്കിന് സമീപമാണ് യുഡിഎഫ് സ്ഥാനാര്‍ഥിയുടെ നോട്ടീസ് കണ്ടെത്തിയത്. ശുചീകരണ തൊഴിലാളികാണ് പോസ്റ്റര്‍ കണ്ടത്.നേരത്തെ തൊട്ടടുത്ത് മണ്ഡലമായ വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ഥി വീണ എസ് നായരുടെ തിരഞ്ഞെടുപ്പ് പോസ്റ്ററുകള്‍ ആക്രക്കടയിലും, അഭ്യര്‍ഥന നോട്ടീസ് വാഴത്തോട്ടത്തിലും കണ്ടെത്തിയിരുന്നു. സ്ഥാനാര്‍ഥിയുടെ പരാതിയെ തുടര്‍ന്ന് കെപിസിസി പ്രത്യേക സംഘം അന്വേഷിച്ച് വരുകയാണ്. അതിനിടെയാണ് എസ്എസ് ലാലിന്റെ നോട്ടീസ് റോഡ് വക്കില്‍ ചാക്കി കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.


Tags: