കഴക്കൂട്ടത്ത് വീടിന് സമീപം നിന്ന യുവാവിന് പോലിസ് മര്‍ദ്ദനം; കഴക്കൂട്ടം എസ്‌ഐ വിഷ്ണുവിനെ സസ്‌പെന്റ് ചെയ്തു

ഞായറാഴ്ച രാത്രിയാണ് കഴക്കൂട്ടം എസ് ഐ കാരണമില്ലാതെ ഷിബുവിനെ മര്‍ദ്ദിച്ചത്

Update: 2021-08-10 10:16 GMT

തിരുവനന്തപുരം: കഴക്കൂട്ടത്ത് വീടിന് സമീപം നിന്ന യുവാവിനെ പോലിസ് മര്‍ദ്ദിച്ച കഴക്കൂട്ടം എസ്‌ഐ വിഷ്ണുവിനെ സസ്‌പെന്റ് ചെയ്തു. സിറ്റി പോലിസ് കമ്മിഷണറാണ് അന്വേഷണവിധേയമായി വിഷ്ണുവിനെ സസ്‌പെന്റ് ചെയതത്.

കഴക്കൂട്ടം സ്വദേശി യുവി ഷിബു കുമാറിനെയാണ് എസ്‌ഐയും സംഘവും മര്‍ദ്ദിച്ചത്. ഞായറാഴ്ച വൈകീട്ട് വീട്ടിന് സമീപമുള്ള റോഡില്‍ നില്‍ക്കുകയായിരുന്ന ഷിബുവിനെ കാരണമൊന്നും ചോദിക്കാതെ പോലിസ് മര്‍ദ്ദിക്കുകയായിരുന്നു. കഴക്കൂട്ടം സിഐയും എസ്‌ഐയും ചേര്‍ന്ന സംഘവുമാണ് മര്‍ദ്ദിച്ചത്. എന്തിനാണ് അടിക്കുന്നതെന്നോ, തെറ്റെന്തോ പറയാതെയാണ് പോലിസ് മര്‍ദ്ദിച്ചത്. മര്‍ദ്ദനമേറ്റ ഷിബു കുമാര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടി. മര്‍ദ്ദനമേറ്റ പാടുകളുണ്ട്. ഷിബുകുമാര്‍ ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കി.

എന്നാല്‍, സ്ഥിരം മദ്യപരുടേയും സാമൂഹ്യവിരുദ്ധരുടേയും കേന്ദ്രത്തിലായിരുന്നു ഷിബു നിന്നതെന്നായിരുന്നു പോലിസിന്റെ വാദം.

Tags:    

Similar News