കായംകുളം കൊവിഡ് ഹെല്‍പ് ഡെസ്‌ക്: ജംഇയ്യത്തുല്‍ ഉലമായേ ഹിന്ദിനെ അനുമോദിച്ച് എ.എം.ആരിഫ് എം പി

Update: 2021-05-10 16:28 GMT

കായംകുളം: കൊവിഡ് രോഗവ്യാപനം തടയാന്‍ അവസരോചിത ഇടപെടലുകളാണ് വേണ്ടതെന്നും പ്രതിസന്ധി ഘട്ടങ്ങളില്‍ സേവനം ചെയ്യുന്ന ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്റെ പ്രവര്‍ത്തനം പ്രശംസനീയമാണെന്നും എ.എം.ആരിഫ് എം പി. ജംഇയ്യത്തുല്‍ ഉലമായേ ഹിന്ദ് കായംകുളത്ത് തുടങ്ങിയ കൊവിഡ് ഹെല്‍പ് ഡെസ്‌ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹോം ക്വാറന്റയിനില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ജംഇയ്യത്തുല്‍ ഉലമായേ ഹിന്ദിന്റെ ഹെല്‍പ്പ് ഡസ്‌ക് ഒരുക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ ഡോക്ടര്‍, കൗണ്‍സലിംഗ്, ആംബുലന്‍സ്, സര്‍ക്കാര്‍ സേവനവിവരങ്ങള്‍, ഫ്യൂമിംഗേഷന്‍, വളന്റിയര്‍ സേവനം തുടങ്ങിയവ കൃത്യസമയത്ത് ലഭ്യമാക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ ഹാഫിസ് മുഹമ്മദ് സുഫിയാന്‍ മൗലവി പറഞ്ഞു.

യോഗത്തില്‍ മുസ് ലിം പേഴ്‌സണല്‍ ലോബോഡ് എക്‌സിക്യൂട്ടീവ് അംഗം ഹാഫിസ് അബ്ദുശ്ശക്കൂര്‍ അല്‍ ഖാസിമി അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ എ അലക്‌സാണ്ടര്‍ സന്ദേശം നല്‍കി. മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ ജെ ആദര്‍ശ്, കൗണ്‍സിലര്‍മാരായ കെ അന്‍സാരി, എ ജെ ഷാജഹാന്‍,

മെഡിക്കല്‍ കോളജ് ഡപ്യൂട്ടി സൂപ്രണ്ട് ഡോ. അബ്ദുല്‍ സലാം, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.എല്‍ മനോജ്, ഡോ. ഷാന്‍, ഹാഫിസ് മുഹമ്മദ് സുഫിയാന്‍ മൗലവി, കെ ജലാലുദ്ദീന്‍ മൗലവി, വൈ. ഇര്‍ഷാദ്, നജീബ് ഹബീബ്, എ.എ.ഹകീം, മുഹമ്മദ് സലാഹുദ്ദീന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

രാവിലെ ആറ് മുതല്‍ രാത്രി ഒമ്പതു വരെയാണ് ആദ്യഘട്ടത്തില്‍ ഹെല്‍പ് ഡസ്‌ക് പ്രവര്‍ത്തിക്കുക. 7994326977, 8547567947 എന്നീ നമ്പറുകളില്‍ വിളിച്ചാല്‍ സേവനം ലഭിക്കും.

Similar News