പെണ്‍ജീവിതത്തിന്റെ കരുതലുമായി ഗ്രന്ഥശാലകളുടെ നേതൃത്വത്തില്‍ കാസര്‍കോഡ് സ്‌നേഹഗാഥ

Update: 2021-07-17 12:12 GMT

കാസര്‍കോഡ്: ലിംഗസമത്വത്തിനായും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെയും പെണ്‍ജീവിതത്തിന്റെ കരുതലുകള്‍ എന്ന സന്ദേശമുയര്‍ത്തി ജില്ലയിലെ ഗ്രന്ഥശാലകളില്‍ സ്‌നേഹഗാഥ സംഘടിപ്പിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ ജില്ലയിലെ നാനൂറോളം ഗ്രന്ഥശാലകളില്‍ ഓണ്‍ലൈന്‍ ക്യാമ്പയിനില്‍ പങ്കാളികളായി. 

ജില്ലയിലെ സാഹിത്യസാമൂഹ്യ സാംസ്‌കാരികവിദ്യാഭ്യാസ മേഖലകളില്‍ സജീവ സാന്നിധ്യമായ നൂറ്റമ്പതോളം പ്രഭാഷകര്‍ നവ മാധ്യമങ്ങളിലൂടെ പ്രഭാഷണം നടത്തി. പരിപാടിയുടെ ഭാഗമായി ഗ്രന്ഥശാലകളിലും വീടുകളിലും ദീപങ്ങള്‍ തെളിയിച്ചു. ക്യാമ്പയിന്റെ തുടര്‍ച്ചയായി ജൂലൈ 31 വരെയുള്ള ദിനങ്ങളില്‍ പ്രഭാഷണ പരമ്പര തുടരും. 

സംസ്ഥാന എക്‌സി. മെമ്പര്‍ പി വി കെ പനയാല്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ വി കുഞ്ഞിരാമന്‍, സെക്രട്ടറി ഡോ. പി പ്രഭാകരന്‍, വൈസ് പ്രസിഡന്റ് എ കെ ശശിധരന്‍, ജോയന്റ് സെക്രട്ടറി ടി രാജന്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ പി ദിലീപ് കുമാര്‍, പി കെ അഹമ്മദ് ഹുസൈന്‍, എ കരുണാകരന്‍, താലൂക്ക് ഭാരവാഹികളായ കെ അബ്ദുള്ള, ഡി കമലാക്ഷ മഞ്ചേശ്വരം, ഇ ജനാര്‍ദനന്‍, പി ദാമോദരന്‍ കാസര്‍കോട്, ജോസ് സെബാസ്റ്റ്യന്‍, എആര്‍ സോമന്‍ വെള്ളരിക്കുണ്ട്, പി വേണുഗോപാലന്‍, വി ചന്ദ്രന്‍ ഹൊസ്ദുര്‍ഗ്, ജില്ലാ താലൂക്ക് കമ്മിറ്റിയംഗങ്ങള്‍, നേതൃസമിതി കണ്‍വീനര്‍മാര്‍ തുടങ്ങിയവര്‍ വിവിധ ഗ്രന്ഥശാലകളില്‍ നടന്ന പരിപാടികള്‍ക്ക് നേതൃത്വമേകി.  

Similar News