ഹജ്ജ് കർമത്തിനിടെ കണ്ണൂർ സ്വദേശി മരണപ്പെട്ടു

Update: 2024-06-17 10:39 GMT
ഹജ്ജ് കർമത്തിനിടെ കണ്ണൂർ സ്വദേശി  മരണപ്പെട്ടു

മക്ക: ഹജ്ജ് കർമത്തിനിടെ കണ്ണൂർ സ്വദേശി മരണപ്പെട്ടു. കാസർകോട് സഫിയ ട്രാവൽസ് മുഖേന ഹജ്ജിനു പോയ മുണ്ടേരി  കച്ചേരിപ്പറമ്പ് താമസിക്കുന്ന പടന്നോട്ട് ചുണ്ടുന്നുമ്മൽ ഇബ്രാഹിം ഹാജിയാണ് മരിച്ചത്. അറഫ സംഗമവും മുസ്ദലിഫയും ജംറയിലെ കല്ലേറും കഴിഞ്ഞു പോരുമ്പോൾ ക്ഷീണം അനുഭവപ്പെട്ടു മുസ്തഷ്ഫാ നൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

Tags:    

Similar News