മാള്‍ട്ടയില്‍ കാസര്‍കോഡ് കൂട്ടായ്മ രൂപീകരിച്ചു

Update: 2021-11-30 01:31 GMT

മോസ്റ്റ: യൂറോപ്പിലെ ദ്വീപ് രാഷ്ട്രമായ മാള്‍ട്ടയില്‍ കാസര്‍കോഡുകാരുടെ കൂട്ടായ്മ രൂപീകരിച്ചു. ഞാറാഴ്ച വൈകിട്ട് മോസ്റ്റയില്‍ വച്ച് ചേര്‍ന്ന പ്രഥമ ജനറല്‍ബോഡി യോഗത്തില്‍ 'KL14 മാള്‍ട്ട' എന്ന പേരിലാണ് കൂട്ടായ്മ രൂപീകരിച്ചത്. തുടര്‍ന്ന് 12 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. പ്രസിഡണ്ടായി മെല്‍ബിന്‍ മാത്യുവിനെയും സെക്രട്ടറിയായി ശ്രീജു കണ്ണൊത്തിനെയും തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് വരുണ്‍ വടക്കിനി, ജോ. സെക്രട്ടറി നവീന്‍ പ്രഭാകര്‍, ട്രഷറര്‍ സില്‍ജോ എന്നിവരാണ് മറ്റ് ഭാരവാഹികള്‍. 

കൂട്ടായ്മയുടെ മീഡിയ ചാര്‍ജര്‍മാര്‍ മുഫീദ് തലക്കല്‍ നീലേശ്വരം, ഹാഷിം എന്നിവരാണ്. കാസര്‍കോഡ് ജില്ലയില്‍ നിന്നും ജോലി നോക്കിയും വിദ്യാര്‍ത്ഥികളായും മാള്‍ട്ടയില്‍ എത്തിയ മുഴുവന്‍ പേരെയും കൂട്ടായ്മയുടെ ഭാഗമാക്കാന്‍ തീരുമാനിച്ചു.

മാള്‍ട്ടയിലുള്ളവര്‍ക്ക് +356 7798 5161, +356 77313810 ഈ നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Similar News