കാസര്‍കോഡ്: കാസര്‍കോഡ് പെര്‍ളയില്‍ എട്ടു വയസ്സുകാരനെ തെരുവുനായ ആക്രമിച്ചു. പെര്‍ള സ്വദേശി സതീശന്റെ മകനാണ് കടിയേറ്റത്. ബസ് സ്‌റ്റോപ്പില്‍ നില്‍ക്കുന്ന കുട്ടിയെ നായ പുറകിലൂടെ വന്ന് കടിക്കുകയായിരുന്നു. കുട്ടിയുടെ കൈക്കും കാലിനും ഗുരുതരമായി പരിക്ക് പറ്റി. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമായിരിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. രണ്ടു ദിവത്തിനിടെ അഞ്ചുപേരെയാണ് ഇവിടെ നായ കടിച്ചത്. അതില്‍ തന്നെ പരിക്കേറ്റവരില്‍ നാലുപേരും മുതിര്‍ന്ന ആളുകളായിരുന്നു.