കാസര്‍കോട് മെഡിക്കല്‍ കോളജ് യാഥാര്‍ത്ഥ്യമാവുന്നു; വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേരുന്നു
2012ല്‍ ബദിയടുക്ക വില്ലേജില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് സ്ഥാപിക്കാന്‍ അനുമതി ലഭിച്ചെങ്കിലും നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പുരോഗതി കൈവരിക്കാനായില്ല. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കാനുള്ള നിരവധി പ്രവര്‍ത്തനങ്ങളാണ് നടന്ന് വരുന്നത്.
തിരുവനന്തപുരം: കാസര്‍കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന്റെ നിര്‍cാണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ഉടന്‍ പ്രവര്‍ത്തനസജ്ജമാക്കുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറുടെ അധ്യക്ഷതയില്‍ മന്ത്രിയുടെ ചേംബറില്‍ വച്ച് ബുധനാഴ്ച ഉദ്യോഗസ്ഥതല യോഗം ചേരുന്നു. 2012ല്‍ ബദിയടുക്ക വില്ലേജില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് സ്ഥാപിക്കാന്‍ അനുമതി ലഭിച്ചെങ്കിലും നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പുരോഗതി കൈവരിക്കാനായില്ല. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കാനുള്ള നിരവധി പ്രവര്‍ത്തനങ്ങളാണ് നടന്ന് വരുന്നത്.
ആശുപത്രി ബ്ലോക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കായി 95 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിരുന്നു. ഇതിന്റെ തറക്കല്ലിടല്‍ ചടങ്ങ് 2018 നവംബര്‍ മാസം മുഖ്യമന്ത്രി നടത്തി. കിറ്റ്‌കോയ്ക്കാണ് നിര്‍മാണ ചുമതല. അധ്യാപകരുടെ ക്വാര്‍ട്ടേഴ്‌സ്, വിദ്യാര്‍ഥികളുടെ ഹോസ്റ്റല്‍, ക്യാന്റീന്‍, ശുദ്ധജല ലഭ്യത, ഉപകരണങ്ങള്‍ എന്നിവ സജ്ജമാക്കേണ്ടതാണ്. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍, ക്ലീനിങ്, സെക്യൂരിറ്റി എന്നീ വിഭാഗങ്ങളില്‍ അത്യാവശ്യത്തിന് വേണ്ട ജീവനക്കാരെ നിയമിക്കുന്നതിനായിട്ടുള്ള രൂപരേഖയും ചര്‍ച്ച ചെയ്യും.
