കരുവന്നൂര്‍ സഹകരണ ബാങ്ക് ക്രമക്കേട്: മുന്‍ ഭരണസമിതി പ്രസിഡന്റിന്റെ ജാമ്യഹര്‍ജി തളളി

Update: 2021-09-25 13:15 GMT

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് ക്രമക്കേട് കേസില്‍ മുന്‍ ഭരണസമിതി പ്രസിഡന്റിന്റെ ജാമ്യഹര്‍ജി തൃശൂര്‍ ജില്ലാ സെഷന്‍സ് കോടതി തളളി. കേസിലെ 7ാം പ്രതിയും ബാങ്കിലെ മുന്‍ ഭരണ സമിതി പ്രസിഡന്റുമായ കെ കെ ദിവാകരന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. പ്രതിയെ കസ്റ്റഡിയില്‍ കിട്ടുന്നതിന് ക്രൈംബ്രാഞ്ച് നല്‍കിയ അപേക്ഷ നിലനില്‍ക്കുന്നതിനാല്‍ ജില്ലാ കോടതിയില്‍ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് നിയമ തടസ്സമുണ്ടെന്ന പബ്ലിക്ക് പ്രോസിക്യൂട്ടറുടെ വാദം പരിഗണിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.





Tags: