കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് സിബിഐ അന്വേഷിക്കണം; എകെജി സെന്റര്‍ പടക്കമേറ് അന്വേഷിച്ചാല്‍ സിപിഎമ്മിലെത്തുമെന്നും വിഡി സതീശന്‍

നിക്ഷേപത്തിന് സുരക്ഷിതത്വം നല്‍കാന്‍ നിയമനിര്‍മ്മാണം നടത്തണം. ഓര്‍ഡിനന്‍സ് കൊണ്ടുവന്നാല്‍ പ്രതിപക്ഷം പിന്തുണക്കും

Update: 2022-08-01 07:30 GMT

തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ബാങ്കിലെ സാധാരണ ജീവനക്കാര്‍ നടത്തിയ തട്ടിപ്പാണെന്ന് കരുതുന്നില്ല. സിപിഎം തൃശ്ശൂര്‍ ജില്ലാ കമ്മറ്റിക്ക് തട്ടിപ്പിനെ കുറിച്ച് അറിയാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ലക്ഷം എന്ന പരിധി മാറ്റണം. നിക്ഷേപത്തിന് സുരക്ഷിതത്വം നല്‍കാന്‍ നിയമ നിര്‍മ്മാണം നടത്തണം. ഓര്‍ഡിനന്‍സ് കൊണ്ടുവന്നാല്‍ പ്രതിപക്ഷം പിന്തുണക്കും. സര്‍വകക്ഷി യോഗം ചേരണമെന്നും സതീശന്‍ പറഞ്ഞു.

വിഷയം രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നില്ല. സാധാരണ ജീവനക്കാര്‍ നടത്തിയ തട്ടിപ്പാണെന്ന് കരുതുന്നില്ല. സിപിഎം തൃശ്ശൂര്‍ ജില്ലാ കമ്മറ്റിക്ക് നേരത്തെ അറിയാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എകെജി സെന്റര്‍ പടക്കമേറ് ആര് അന്വേഷിച്ചിട്ടും കാര്യമില്ല. ഉദ്യോഗസ്ഥരുടെ കയ്യും കാലും കെട്ടിയിട്ടാണ് അന്വേഷിക്കാന്‍ പറയുന്നത്. കൃത്യമായി അന്വേഷണം നടന്നാല്‍ അത് സിപിഎമ്മിലേക്ക് എത്തുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. 

Tags:    

Similar News